എവേ മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ, ക്ലബ്ബ് റെക്കോർഡിന് ഒപ്പമെത്തി ലംപാർഡ്

- Advertisement -

ചെൽസിയിൽ സാക്ഷാൽ ജോസ് മൗറീഞ്ഞോ മുതൽ മൗറീസിയോ സാരിക്ക് വരെ പറ്റാത്ത റെക്കോർഡ് നേടിയെടുത് ഫ്രാങ്ക് ലംപാർഡ്. ചെൽസിയിൽ തുടർച്ചയായി 7 എവേ മത്സരങ്ങൾ ജയിക്കുന്ന പരിശീലകൻ എന്ന റെക്കോർഡ് ഇനി ലംപാർഡിനും സ്വന്തം. ഇതിന് മുൻപ് 1989 ൽ ബോബി ക്യാമ്പൽ നേടിയ റെക്കോർഡിന് ഒപ്പമാണ് ഇന്നത്തെ ജയത്തോടെ ലംപാർഡ് എത്തിയത്.

ലീഗിൽ വാറ്റ്ഫോഡിനെ 2-1 ന് മറികടന്ന ജയതോടെയാണ് ചെൽസിയുടെ റെക്കോർഡ് ബുക്കിൽ ലംപാർഡും ഇടം നേടിയത്. ഈ 7 മത്സരങ്ങളിൽ അയാക്‌സിനെ അവരുടെ മൈതാനമായ ആംസ്റ്റർഡാം അരീനയിൽ മറികടന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അവസാനം ലീഗ് തുടക്കത്തിൽ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ തോറ്റ ശേഷം ചെൽസി പിന്നീട് ഒരൊറ്റ എവേ മത്സരം തോറ്റിട്ടില്ല.

Advertisement