സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ, രോഹന്‍ മുസ്തഫ തിരികെ ടീമില്‍

- Advertisement -

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ. സിംബാബേ‍വേയില്‍ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള പതിനാലംഗ ടീമിനെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത്. ഒരു മുഴുവന്‍ അംഗത്തിനെതിരെ ഒരു ബൈ-ലാറ്ററല്‍ പരമ്പരയ്ക്ക് ഇതാദ്യമായാണ് യുഎഇ തയ്യാറെടുക്കുന്നത്. രോഹന്‍ മുസ്തഫ തിരികെ ടീമിലേക്ക് എത്തുന്നു എന്നതാണ് ടീമിനു ശക്തി പകരുന്നത്. ബോര്‍ഡ് പെരുമാറ്റ ചട്ട ലംഘനത്തിനു എട്ട് ആഴ്ച സസ്പെന്‍ഡ് ചെയ്തതിനാല്‍ ഡിസംബറില്‍ നടന്ന നേപ്പാളിനെതിരെയുള്ള പരമ്പരയില്‍ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. പരമ്പര യുഎഇ പരാജയപ്പെടുകയും ചെയ്തു.

സ്ക്വാഡ്: മുഹമ്മദ് നവീദ്, രോഹന്‍ മുസ്തഫ, അഷ്ഫാക് അഹമ്മദ്, ഷൈമാന്‍ അന്‍വര്‍, മുഹമ്മദ് ഉസ്മാന്‍, സിപി റിസ്വാന്‍, ചിരാഗ് സൂരി, മുഹമ്മദ് ബൂട്ട, ഗുലാം ഷബീര്‍, സുല്‍ത്താന്‍ അഹമ്മദ്, ഇമ്രാന്‍ ഹൈദര്‍, അമീര്‍ ഹയത്, സഹൂര്‍ ഖാന്‍, ഖാദിര്‍ അഹമ്മദ്.

Advertisement