“റിഷഭ് പന്ത് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാവും”

- Advertisement -

യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് അധികം വൈകാതെ തന്നെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാവുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. അതെ സമയം താരത്തിന്റെ തീരുമാനം എടുക്കാനുള്ള കഴിവിനെ മികച്ച പരിശീലനം നൽകി മെച്ചപ്പെടുത്തി എടുക്കണമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ കാര്യം നോക്കുകയാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവണമെന്നും നിശ്ചിത ഓവർ മത്സരങ്ങളിൽ കെ.എൽ രാഹുലിന് വിക്കറ്റ് കീപ്പറാവമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹ നല്ലൊരു ബാക്കപ്പ് വിക്കറ്റ് കീപ്പറാവുമെന്നും ഹോഗ് പറഞ്ഞു.

അതെ സമയം 2-3 വർഷത്തിനുള്ളിൽ റിഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുമെന്നും മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ പറഞ്ഞു. സാഹയെക്കാൾ ആക്രമണ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ റിഷഭ് പന്തിന് കഴിയുമെന്നും ഹോഗ് പറഞ്ഞു. നിശ്ചിത ഓവർ ക്രിക്കറ്റിൽ റിഷഭ് പന്തിന്റെ പ്രകടനം മോശമായതോടെ താരത്തിന് പകരം കെ.എൽ രാഹുൽ ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു.

Advertisement