“റയൽ ഇനിയും കിരീടം നേടിയിട്ടില്ല, താരങ്ങൾ അതോർക്കണം” – സിദാൻ

- Advertisement -

ലാലിഗയിൽ ഇപ്പോൾ ബാഴ്സലോണയേക്കാൾ ഒരു പോയന്റിന്റെ ലീഡിൽ നിൽക്കുകയാണ്. ഇന്ന് ഗെറ്റഫെയ്ക്ക് എതിരെ വിജയിച്ചാൽ ബാഴ്സലോണയേക്കാൾ നാലു പോയന്റിന്റെ ലീഡും സിദാന്റെ ടീമിനാകും. എന്നാൽ ഇതിൽ അഹങ്കരിക്കുകയോ ഇതോർത്ത് പിറകോട്ട് പോവുകയോ ചെയ്യരുത് എന്ന് സിദാൻ താരങ്ങളോട് പറയുന്നു. റയൽ മാഡ്രിഡ് ഇപ്പോഴും ഒരു കിരീടവും നേടിയിട്ടില്ല. അതാണ് സത്യം. സിദാൻ പറഞ്ഞു.

ഇനി ആറ് മത്സരങ്ങൾ ഉണ്ട്. 18 പോയന്റും ഉണ്ട്. ആ പോയന്റുകൾ നേടിയതിന് ശേഷം മാത്രമെ സന്തോഷിക്കാനും ആഹ്ലാദിക്കാനും പറ്റുകയുള്ളൂ എന്ന് സിദാൻ പറഞ്ഞു. ഇപ്പോൾ റയൽ നല്ല കളിയാണ് കളിക്കുന്നത്. പക്ഷെ ഇത് സീസൺ അവസാനിക്കുന്നത് വരെ ആവർത്തിക്കേണ്ടതുണ്ട് എന്നും സിദാൻ പറഞ്ഞു.

Advertisement