വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനായി റിഷഭ് പന്തിന് കിരൺ മോറെയുടെ പരിശീലനം

മോശം വിക്കറ്റ് കീപ്പിങ്ങിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്ന റിഷഭ് പന്തിന് പരിശീലനം നൽകാൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെയും. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ റിഷഭ് പന്തിന് സ്ഥാനം നഷ്ട്ടപെട്ടിരുന്നു. റിഷഭ് പന്തിന് പകരം വെറ്ററൻ കീപ്പർ വൃദ്ധിമാൻ സാഹയായിരുന്നു സൗത്ത് ആഫ്രിക്കക്കെതിരെ ഇറങ്ങിയത്.

തുടർന്നാണ് താരം തന്റെ വിക്കറ്റ് കീപ്പിങ് സ്കില്ലുകൾ മെച്ചപ്പെടുത്ത കിരൺ മോറെയുടെ സഹായം തേടിയത്. എന്നാൽ കിരൺ മോറെയെ ബി.സി.സി.ഐ അല്ല നിയമിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയിൽ ടെസ്റ്റിൽ കീപ്പിങ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് റിഷഭ് പന്ത് കിരൺ മോറെയുടെ സഹായം തേടിയത്. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് റിഷഭ് പന്ത് 53 പുറത്താക്കൽ നടത്തിയെങ്കിലും താരത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

Previous article“ഐ എസ് എൽ കിരീടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ലക്ഷ്യം”
Next articleമാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ യുവേഫയുടെ നടപടി