“ധോണിയുമായുള്ള താരതമ്യം റിഷഭ് പന്തിന് ഗുണം ചെയ്യില്ല”

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായി യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത് താരത്തിന് ഗുണം ചെയ്യില്ലെന്ന് മുൻ ഇന്ത്യൻ സെലെക്ടർ എം.എസ്.കെ പ്രസാദ്. ധോണിയുമായി റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത് താരത്തിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും അത് ഒരു താരത്തിലും റിഷഭ് പന്തിന് ഗുണം ചെയ്യില്ലെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

റിഷഭ് പന്ത് കളിക്കാൻ ഇറങ്ങുന്ന സമയത്തെല്ലാം താരത്തെ എല്ലാവരും ധോണിയുമായി താരതമ്യം ചെയ്യുകയാണെന്നും താരവും അതിനെ പറ്റി ചിന്തിക്കുന്നുണ്ടെന്നും അതിൽ നിന്ന് മോചിതവാനാവാൻ താരത്തോട് ഒരുപാട് തവണ സംസാരിച്ചിട്ടുണ്ടെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ റിഷഭ് പന്ത് അരങ്ങേറ്റം നടത്തിയത് മുതൽ റിഷഭ് പന്തിനെ ധോണിയുടെ പിൻഗാമിയായാണ് റിഷഭ് പന്തിനെ എല്ലാരും കാണുന്നത്. ധോണിയുടെ ഇന്ത്യക്ക് വേണ്ടി പുറത്തെടുത്ത പ്രകടനങ്ങൾ താരവും പുറത്തെടുക്കുമെന്ന് കരുതിയെങ്കിലും താരത്തിന് സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്ക് വേണ്ടി പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Previous articleറയൽ മാഡ്രിഡ് പുതിയ തേർഡ് കിറ്റ് പുറത്തിറക്കി
Next articleഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്