റയൽ മാഡ്രിഡ് പുതിയ തേർഡ് കിറ്റ് പുറത്തിറക്കി

സ്പാനിഷ് ചാമ്പ്യൻസായ റയൽ മാഡ്രിഡ് അടുത്ത സീസണായുള്ള മൂന്നാം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കറുപ്പ് നിറത്തിലുള്ള ജേഴ്സി ആണ് അഡിഡാസ് ഇത്തവണ മൂന്നാം ജേഴ്സി ആയി ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രീ സീസണിലാകും ഈ പുതിയ ജേഴ്സി റയൽ മാഡ്രിഡ് താരങ്ങൾ ആദ്യമായി അണിയുക. കഴിഞ്ഞ മാസം റയൽ അവരുടെ പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും പുറത്തിയിരിക്കുന്നു‌.

Previous articleബാബര്‍ അസമിനെ പിന്തള്ളി ദാവിദ് മലന്‍ ടി20 റാങ്കിംഗില്‍ ഒന്നാമത്
Next article“ധോണിയുമായുള്ള താരതമ്യം റിഷഭ് പന്തിന് ഗുണം ചെയ്യില്ല”