ഋഷഭ് പന്ത് ടി20യിലെ അവിഭാജ്യ ഘടകമാണെന്ന് താന്‍ പറയില്ല – വസീം ജാഫര്‍

Indiarishabhpant

അടുത്തിടെയായി ഋഷഭ് പന്ത് കളിച്ചത് പരിഗണിക്കുമ്പോള്‍ താരം ഇന്ത്യയുടെ ടി20 ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് താന്‍ പറയില്ലെന്നഭിപ്രായപ്പെട്ട് വസീം ജാഫര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന പന്തിന്റെ ഉയര്‍ന്ന സ്കോര്‍ 29 റൺസാണ്. മറ്റ് രണ്ട് ഇന്നിംഗ്സുകളിൽ താരത്തിന് രണ്ടക്ക സ്കോര്‍ നേടാനും ആയില്ല. 5, 6 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍.

ഐപിഎലിലും താരത്തിന് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളിൽ നിന്ന് 340 റൺസ് നേടിയ താരത്തിന് ഒരു അര്‍ദ്ധ ശതകം പോലും നേടാന്‍ സാധിച്ചിരുന്നില്ല.

പന്ത് വേഗത്തിൽ സ്കോര്‍ ചെയ്യണമെന്നും അത് സ്ഥിരമായി ചെയ്യുകയും വേണമെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. കെഎൽ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ താരത്തിന് കീപ്പ് ചെയ്യാനാകും എന്നത് പന്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കാമെന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു. അത് കൂടാതെ ടീമിൽ ഇപ്പോള്‍ ദിനേശ് കാര്‍ത്തിക്കും ഉണ്ട് എന്നും വസീം വ്യക്തമാക്കി.

Previous articleവെറും മൂന്ന് മത്സരങ്ങൾ കൊണ്ട് ഈജിപ്തിന്റെ പുതിയ പരിശീലകൻ പുറത്ത്
Next articleപാക്കിസ്ഥാന്‍ ടീമിലിടം ലഭിയ്ക്കുക ഇത്ര എളുപ്പമോ? – ഷാഹീദ് അഫ്രീദി