പാക്കിസ്ഥാന്‍ ടീമിലിടം ലഭിയ്ക്കുക ഇത്ര എളുപ്പമോ? – ഷാഹീദ് അഫ്രീദി

Sports Correspondent

Mohammadharis
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ താരം മുഹമ്മദ് ഹാരിസിനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദി. സ്ക്വാഡിൽ യുവ താരത്തെ ഉള്‍പ്പെടുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക ക്രിക്കറ്റ് കളിക്കാത്ത ഒരാളെ അത്തരത്തിൽ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക ഇത്ര എളുപ്പമുള്ള കാര്യമല്ലെന്നത് ഏവരും ഓര്‍ക്കണമെന്നും അഫ്രീദി കൂട്ടിചേര്‍ത്തു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് യുവ വിക്കറ്റ് കീപ്പര്‍ താരം തന്റെ അരങ്ങേറ്റം കുറിച്ചത്.

മൂന്ന് മത്സരങ്ങളിലും കളിച്ചുവെങ്കിലും രണ്ട് ഇന്നിംഗ്സിൽ നിന്നായി വെറും 6 റൺസാണ് താരം സ്വന്തമാക്കിയത്. സെലക്ടര്‍മാരുടെ മണ്ടന്‍ തീരുമാനം ആണ് ഇതെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനങ്ങളെ മാത്രം ആശ്രയിച്ച് സെലക്ഷന്‍ നടത്തുന്നത് അവസാനിപ്പിക്കണം എന്നും അഫ്രീദി പറ‍ഞ്ഞു.