“റിഷഭ് പന്തിനു ഇത് ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണ്ണാവസരം”

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനു ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള സുവർണ്ണാവസരമാണ് ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിൽ പന്തിന് സ്ഥാനം ലഭിച്ചിരുന്നു. നേരത്തെ നടന്ന ഓസ്ട്രലിയക്കെതിരെയും ന്യൂ സിലാൻഡിനെതിരെയുമുള്ള പരമ്പരക്ക് ഉള്ള ടീമിൽ റിഷഭ് പന്തിന് സ്ഥാനം ലഭിച്ചിരുന്നില്ല.

ഏകദിന പരമ്പരയിൽ ഓപണർ എന്ന നിലയിൽ കെ.എൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ പന്ത് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ ആവാൻ സാധ്യതയുണ്ടെന്നും ഹർഭജൻ പറഞ്ഞു.  പന്ത് ഇന്ത്യയുടെ ഓപ്പണർ ആവുകയാണെങ്കിൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തികിനും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുമെന്നും ഹർഭജൻ പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യ തിരഞ്ഞെടുത്ത ടീം തന്നെയാവും അടുത്ത ലോകകപ്പിൽ ഇന്ത്യയെ പ്രധിനിധീകരിക്കുകയെന്നും മുൻ ഇന്ത്യൻ സ്പിൻ ബൗളർ കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിൽ ഏതെങ്കിലും താരം പുറത്തെടുക്കുന്ന മികച്ച പ്രകടനം കൊണ്ട് മാത്രമേ ഈ ടീമിൽ മാറ്റം വരുകയുള്ളുവെന്നും ഹർഭജൻ പറഞ്ഞു. നാളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം.

Previous articleപരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്, 26 റണ്‍സ് ജയം, ഷെല്‍ഡണ്‍ കോട്രെലിനു അഞ്ച് വിക്കറ്റ്
Next articleഡി.ബി ജൈൻ ട്രോഫി ഫുട്ബോൾ ചെന്നൈ ജെപ്പിയാർ കോളേജ് ജേതാക്കൾ