വിദേശ പിച്ചുകളിൽ ശതകം ശീലമാക്കി ഋഷഭ് പന്ത്

എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ ശതകം നേടിയ ഋഷഭ് പന്ത് വിദേശ പിച്ചുകളിൽ ശതകം ശീലമാക്കിയിരിക്കുകയാണ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ 111 പന്തിൽ നിന്ന് താരം 146 റൺസ് നേടിയപ്പോള്‍ താരം ഓവലിലും സിഡ്നിയിലും ന്യൂലാണ്ട്സിലും ശതകങ്ങള്‍ നേടിയിരുന്നു.

ഓവലിൽ താരം 146 പന്തിൽ നിന്ന് 114 റൺസ് നേടിയപ്പോള്‍ സിഡ്നിയിൽ പുറത്താകാതെ 189 പന്തിൽ നിന്ന് 159 റൺസാണ് പന്ത് സ്വന്തമാക്കിയത്. ന്യൂലാണ്ട്സിൽ 139 പന്തിൽ നിന്ന് 100 റൺസുമായി താരം പുറത്താകാതെ നിന്നു.

ഇന്ന് 98/5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെയാണ് താരം രവീന്ദ്ര ജഡേജയ്ക്കൊപ്പം നിന്ന് 320 റൺസിലേക്ക് എത്തിച്ചത്.