ഐ.പി.എല്ലിന്റെ ഭാവി ഇപ്പോൾ പറയാനാവില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ

Photo: IPL

ഈ അവസരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാവിയെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ. ഒക്ടോബർ – നവംബർ മാസത്തിൽ ഐ.പി.എൽ നടത്തുന്ന കാര്യത്തിൽ ഇത്ര നേരത്തെ ഒന്നും പറയാനാവില്ലെന്നും ബി.സി.സി.ഐ ട്രെഷറർ പറഞ്ഞു.നിലവിലെ സാഹചര്യങ്ങൾക്ക് ഒരു വ്യക്തതയില്ലെന്നും ലോക്ക് ഡൗൺ എപ്പോൾ അവസാനിക്കുമെന്ന് അറിയില്ലെന്നും അരുൺ ധുമാൽ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് നിർദേശങ്ങൾ ലഭിച്ച ശേഷം ഐ.പി.എല്ലിന്റെ ഭാവിയിൽ ചർച്ചകൾ ആരംഭിക്കുമെന്നും ട്രഷറർ പറഞ്ഞു.

കൊറോണ വൈറസ് ബാധ പടർന്നതിന്റെ അടിസ്ഥാനത്തിൽ ഐ.പി.എല്ലിന്റെ ഭാവിയെ പാറ്റി ചോദിച്ച സമയത്താണ് ഈ അവസരത്തിൽ ഐ.പി.എല്ലിന്റെ ഭാവിയെ കുറിച്ച് ഒന്നും പറയാറായിട്ട് ഇല്ലെന്ന് ബി.സി.സി.ഐ ട്രെഷറർ പ്രതികരിച്ചത്. എല്ലാവര്ക്കും ഐ.പി.എൽ നടക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഐ.പി.എൽ നടത്തുന്ന കാര്യത്തിൽ ആദ്യം വ്യക്തത വരട്ടെയെന്നും ധുമാൽ പറഞ്ഞു.

Previous article“ക്രിസ്റ്റ്യാനോ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്ന്”
Next articleഒബാമയങ്ങിനായി റയൽ മാഡ്രിഡ് തന്നെ രംഗത്ത്