പൊള്ളാര്‍ഡും സിമ്മൺസും പുറത്ത് പോകണം എന്ന് പലരും ആഗ്രഹിക്കുന്നു, എന്നാൽ കാരണം ക്രിക്കറ്റല്ല

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 3-2ന് വിജയിക്കുവാന്‍ കീറൺ പൊള്ളാര്‍ഡിന്റെ കീഴിലുള്ള വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു. എന്നാൽ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പുറത്ത് പോകണമെന്നാണ് കരീബിയന്‍ മണ്ണിൽ തന്നെ പലരുടെയും ആഗ്രഹമെന്ന് പരമ്പര വിജയത്തിന് ശേഷം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡിന്റ് റിക്കി സ്കെറിറ്റ് പറഞ്ഞു. എന്നാൽ ഉടന്‍ ഒരു മാറ്റത്തിന് ബോര്‍ഡ് ഒരുങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് അല്ല ഇവര്‍ പുറത്ത് പോകണമെന്ന് വാദിക്കുന്നവരുടെ കാരണം എന്നും സ്കോറിറ്റ് വ്യക്തമാക്കി. എന്നാൽ ഇവരല്ല ഈ ജോലിയ്ക്ക് ശരിയായ വ്യക്തികളെന്ന് ബോര്‍ഡിന് തോന്നുന്നുവെങ്കിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടാവുമെന്നും സ്കെറിറ്റ് പറഞ്ഞു.

മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായി ഇന്ത്യയയിലേക്ക് വിന്‍ഡീസ് യാത്രയാകുന്നതിന് മുമ്പാണ് സ്കെറിറ്റ് ഇത് വ്യക്തമാക്കിയത്.