കപിലിന് സമം കപിൽ മാത്രം!!! അടുത്ത കപിൽ ദേവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഇന്ത്യ മുന്നോട്ട് പോകണം

അടുത്ത കപിൽ ദേവിനായുള്ള ഇന്ത്യയുടെ തിരച്ചിൽ അവസാനിപ്പിക്കണം എന്നും ഗൗതം ഗംഭീര്‍. കപിൽ ദേവിന് സമം കപിൽ ദേവ് മാത്രമാണെന്നും ഇനി ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തുക പ്രയാസകരമാണെന്നും അത് മനസ്സിലാക്കി ഇന്ത്യ മുന്നോട്ട് പോകണമെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

രഞ്ജി നിലയിൽ തന്നെ ഇത്തരം താരങ്ങളെ സൃഷ്ടിച്ചെടുക്കണമെന്നും അവരുമായി കുറച്ചധികം കാലം അവസരങ്ങള്‍ നല്‍കുകയുമാണ് വേണ്ടതെന്നും. ഇന്ത്യയ്ക്ക് ഇനിയൊരു കപിൽ ദേവിനെ ലഭിയ്ക്കുക പ്രയാസമാണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകണമെന്നും ഗംഭീര്‍ സൂചിപ്പിച്ചു.