മുസ്തഫിസുറിനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുത് – ഷാക്കിബ് അൽ ഹസന്‍

Shakibmustafizur

മുസ്തഫിസുര്‍ റഹ്മാനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസൻ. താരം ടെസ്റ്റ് ഭാവി സംബന്ധിച്ച് എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കണമെന്നാണ് ഷാക്കിബ് അഭിപ്രായപ്പെട്ടത്.

താരം ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത വരുന്നതിനിടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് അദ്ദേഹത്തെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉള്‍പ്പെടുത്തിയത്. താരം അന്താരാഷ്ട്ര കരിയറിന് ദൈര്‍ഘ്യമുണ്ടാക്കുന്നതിനായി ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുക്കണമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

2021ൽ വെസ്റ്റിന്‍ഡീസിനെതിരെ നാട്ടിൽ കളിച്ച ശേഷം പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് അധികമായി മുസ്തഫിസുര്‍ കളിച്ചിരുന്നില്ല. 2022ൽ ആണ് മുസ്തഫിസുര്‍ വീണ്ടും ടെസ്റ്റ് കളിക്കാമെന്ന് സമ്മതിച്ചത്.

ഇപ്പോള്‍ ടെസ്റ്റ് കരാര്‍ ഇല്ലാത്ത താരത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് താരം ടെസ്റ്റ് കളിക്കുവാന്‍ സമ്മതം അറിയിച്ചത്.