ക്രെഡിറ്റെല്ലാം ഐപിഎലിന് നൽകി ജോണി ബൈര്‍സ്റ്റോ

ട്രെന്റ് ബ്രിഡ്ജിൽ വെടിക്കെട്ട് ശതകവുമായി ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റ് നേടിക്കൊടുത്ത ജോണി ബൈര്‍സ്റ്റോ ക്രെഡിറ്റ് ഐപിഎലിനാണെന്ന് വ്യക്തമാക്കി. താന്‍ ഐപിഎൽ കളിക്കരുതെന്നും കൗണ്ടിയിൽ കളിക്കണമെന്നും പറഞ്ഞ വളരെ അധികം ആളുകളുണ്ടായിരുന്നു. എന്നാൽ താന്‍ ട്രെന്റ് ബ്രിഡ്ജിൽ കളിച്ച ഇന്നിംഗ്സിന്റെ ക്രെഡിറ്റ് ഐപിഎലിന് അവകാശപ്പെട്ടതാണെന്ന് ബൈര്‍സ്റ്റോ സൂചിപ്പിച്ചു.

ഐപിഎലില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെയാണ് കളിക്കുന്നതെന്നും അത് ഓരോ താരത്തെയും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. ഐപിഎലില്‍ ഗിയര്‍ ചേഞ്ച് പോലെയാണ് കാര്യങ്ങളെന്നും ആവശ്യത്തിനനുസരിച്ച് ഗിയര്‍ മാറ്റുവാന്‍ കഴിയുന്നത് ഇത്തരം മികച്ച ടൂര്‍ണ്ണമെന്റിൽ മികച്ച താരങ്ങള്‍ക്കൊപ്പവും എതിരെയും കളിക്കുമ്പോള്‍ ആണെന്നും ജോണി ബൈര്‍സ്റ്റോ വ്യക്തമാക്കി.