ക്രെയിഗ് ഇര്‍വിന് വിശ്രമം, റെഗിസ് ചകാബ്‍വ സിംബാബ്‍വേ ക്യാപ്റ്റന്‍

Regischakabva

ക്രെയിഗ് ഇര്‍വിന് പകരം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിൽ സിംബാബ്‍വേയെ നയിക്കുക റെഗിസ് ചകാബ്‍വ. സിംബാബ്‍വേയുടെ സ്ഥിരം ക്യാപ്റ്റന്‍ ഇര്‍വിനെ അലട്ടുന്ന നിഗ്ഗിളുകള്‍ കാരണം താരം ബംഗ്ലാദേശ് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള 15 അംഗ സംഘത്തെ സിംബാബ്‍വേ പ്രഖ്യാപിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം ഷോൺ വില്യംസിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇര്‍വിനും വില്യംസിനും പകരം താകുഡ്വാനാഷേ കൈറ്റാനോയെയും തരിസായി മുസകാണ്ടയെയും ആണ് ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയെല്ലാവരും ബംഗ്ലാദേശിനെതിരെയുള്ള ടി20യിലെ ചരിത്ര വിജയം നേടിയ ടീമിലെ അംഗങ്ങളാണ്.

ഓഗസ്റ്റ് 5, 7, 10 തീയ്യതികളിലാണ് മൂന്ന് ഏകദിന മത്സരങ്ങള്‍.

സിംബാബ്‍വേ:Regis Chakabva (C), Ryan Burl, Bradley Evans, Luke Jongwe, Innocent Kaia, Takudzwanashe Kaitano, Wesley Madhevere, Tadiwanashe Marumani, Wellington Masakadza, Tony Munyonga, Tarisai Musakanda, Richard Ngarava, Victor Nyauchi, Sikandar Raza, Milton Shumba