രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറി റായിഡു, ഹൈദ്രാബാദ് അസോസ്സിയേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് താരം

Sports Correspondent

ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷനില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമന്നും തെലുങ്കാന ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രിയായ കെടി രാമ റാവുവിനോട് ആവശ്യപ്പെട്ട് അമ്പാട്ടി റായിഡു.

താന്‍ ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ ഹൈദ്രാബാദിനെ പ്രതിനിധീകരിക്കുന്നില്ലെന്നും താരം അറിയിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും ഹൈദ്രാബാദിന്റെ നായകനായിരുന്നു റായിഡു.

താന്‍ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്റെ പുതിയ പ്രസിഡന്റായ മുഹമ്മദ് അസ്ഹറുദ്ദീനുമായി ഇത് ചര്‍ച്ച ചെയ്തതാണെന്നും എന്നാല്‍ അദ്ദേഹം തന്റെ പരമാവധി ശ്രമിക്കാമെന്ന് പറഞ്ഞുവെങ്കിലും ഒന്നും തന്നെ നടന്നില്ലെന്നും റായിഡു പറഞ്ഞു