നാലാം ദിവസം അവസാനിച്ചു, ഓസ്ട്രേലിയ ബാറ്റിംഗ് തുടരുന്നു

Sports Correspondent

റാവൽപിണ്ടി ടെസ്റ്റ് വിരസമായ സമനിലയിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 449/7 എന്ന നിലയിലാണ്. പാക്കിസ്ഥാന്റെ സ്കോറായ 476/4 ന് 27 റൺസ് പിന്നിലായാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

മാര്‍നസ് ലാബൂഷാനെ(90), സ്റ്റീവ് സ്മിത്ത്(78), കാമറൺ ഗ്രീന്‍(48) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. നൗമന്‍ അലി 4 വിക്കറ്റ് പാക്കിസ്ഥാന് വേണ്ടി നേടി. മത്സരത്തിൽ ഇനി ഒരു ദിവസം മാത്രം അവശേഷിക്കവെ സമനിലയിൽ മത്സരം അവസാനിക്കുമെന്ന് ഉറപ്പാണ്.