“ഇന്ത്യൻ ലീഗുകളിൽ വിദേശ താരങ്ങളുടെ എണ്ണം കൂട്ടരുത്” – സ്റ്റിമാച്

Newsroom

എ എഫ് സി അവരുടെ നിലവിലെ 3+1 എന്ന വിദേശ താരങ്ങളുടെ നിയമം മാറ്റി 5+1 എന്നാക്കുകയാണ്. 4 വിദേശ താരങ്ങൾക്ക് പകരം 6 വിദേശ താരങ്ങളെ വരെ ഇനി എ എഫ് സി ടൂർണമെന്റുകളിൽ കളിപ്പിക്കാം. മുമ്പ് എ എഫ് സി ടൂർണമെന്റുകൾക്ക് വേണ്ടി ആയിരുന്നു ഇന്ത്യ ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറച്ചത്. ഇപ്പോൾ വീണ്ടും വിദേശ താരങ്ങളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ആലോചനയിലാണ് ഇന്ത്യ. എന്നാൽ അത് പാടില്ല എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് പറഞ്ഞു.

“ഇന്ത്യ നിലവിലുള്ള പദ്ധതിയിൽ ഉറച്ചുനിൽക്കണം, നമുക്ക് പ്രയോജനം ചെയ്യുന്ന തീരുമാനങ്ങൾ ഞങ്ങൾ എടുക്കേണ്ടതുണ്ട്. കൂടുതൽ വിദേശ കളിക്കാർ ഉണ്ടാകുന്നത് അവരെ മറ്റ് രാജ്യങ്ങളെ ബാധിക്കില്ല.” – സ്റ്റിമാച് പറയും.

“വിദേശികളുടെ എണ്ണം കുറച്ചതിന് ശേഷം നമുക്ക് എത്രമാത്രം നേട്ടങ്ങൾ ലഭിച്ചുവെന്ന് നമ്മൾ തിരിച്ചറിയണം. യുവതാരങ്ങളുടെ എണ്ണം നോക്കൂ. ഞങ്ങൾ പ്രയോജനം നേടുന്നുണ്ട്, ഇതാണ് ഇന്ത്യൻ ഫുട്ബോളിന് മുന്നിലുള്ള ഏക വഴി.’ സ്റ്റിമാച് പറഞ്ഞു