ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് സ്റ്റീവ് സ്മിത്ത്

- Advertisement -

നിലവിലെ ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി സംവദിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറായാണ് ജഡേജ അറിയപ്പെടുന്നത്. ആരാണ് നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് ഏറ്റവും മികച്ച ഫീൽഡർ എന്ന് ഓസ്‌ട്രേലിയൻ താരം പറഞ്ഞത്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടൂർണമെന്റ് ഇന്ത്യൻ പ്രീമിയർ ലീഗ് ആണെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ ടീമിൽ തനിക്ക് ഇഷ്ട്ടപെട്ട താരം കെ.എൽ രാഹുൽ ആണെന്നും സ്റ്റീവ് സ്മിത്ത് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Advertisement