രവിചന്ദ്രന്‍ അശ്വിന്‍ നോട്ടിംഗാംഷയറിലേക്ക്

ഈ വര്‍ഷത്തെ കൗണ്ടി സീസണിന്റെ രണ്ടാം പകുതിയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ സ്വന്തമാക്കി നോട്ടിംഗാംഷയര്‍. ജെയിംസ് പാറ്റിന്‍സണ്‍ ജൂണ്‍ അവസാനത്തോടെ മടങ്ങുമ്പോളാണ് അശ്വിന്‍ ടീമിനൊപ്പം ചേരുക. ആറ് മത്സരങ്ങളെങ്കിലും താരം ഈ സീസണില്‍ കളിയ്ക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 30നാണ് അശ്വിന്‍ ടീമിനൊപ്പം ആദ്യ മത്സരത്തിനിറങ്ങുക. എസ്സെക്സിനെതിരെയാണ് അശ്വിന്‍ ആദ്യമായി ഈ സീസണില്‍ കളിയ്ക്കുക. ലോകോത്തര താരങ്ങളെ സൈന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അശ്വിനുമായി കരാറിലെത്തിയതെന്നും നോട്ടിംഗാംഷയറിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മിക്-നെവെല്‍ പറഞ്ഞത്.