റഷീദ് ഖാന്‍ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലേക്ക്

അഫ്ഗാന്‍ സ്പിന്‍ വസന്തം റഷീദ് ഖാന്‍ ഇംഗ്ലണ്ടിലെ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലേക്കും. ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് റഷീദ് ഖാന്‍. ബിഗ്ബാഷ് ജേതാക്കളായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ സെമി മത്സരം വരെ താരം ടീമിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ ദേശീയ ടീം ദൗത്യമുള്ളതിനാല്‍ താരം കളിക്കാതിരിക്കുകയായിരുന്നു. 9 കോടിയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദ്രാബാദ് റഷീദ് ഖാനെ നിലനിര്‍ത്തിയിരുന്നു.

ഇംഗ്ലണ്ടിലെ കൗണ്ടി ടീം സസ്സെക്സ് ആണ് താരത്തെ സ്വന്തമാക്കിയത്. ബിഗ്ബാഷ് ടീമായ സ്ട്രൈക്കേഴ്സില്‍ കോച്ചായി പ്രവര്‍ത്തിച്ച ജേസണ്‍ ഗില്ലെസ്പിയാണ് സസ്സെക്സിന്റെ പുതിയ കോച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കളിക്കുവാനായി ചന്ദ് ശസ്ത്രക്രിയ വൈകിപ്പിക്കും
Next articleകേരള ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് ധീരജ് സിങ് യാത്ര തിരിച്ചു