റാഷിദ് ഖാൻ ആദ്യ ടെസ്റ്റിൽ ഇല്ല

20210301 210320
- Advertisement -

നാളെ ആരംഭിക്കുന്ന സിംബാബ്‌വെക്ക് എതിരായ അഫ്ഗാനിസ്താന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ റാഷിദ് ഖാൻ ഉണ്ടാകില്ല. വിരലിനേറ്റ പരിക്കാണ് റാഷിദ് ഖാനെ പുറത്തിരുത്തുന്നത്. താരം കളിക്കുന്നത് സംശയമാണെന്ന് നേരത്തെ തന്നെ ടീം സൂചന നൽകിയിരുന്നു. ഇപ്പോൾ അത് ഉറപ്പായിരിക്കുകയാണ്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനിടയിൽ ആയിരുന്നു റാഷിദ് ഖാന് പരിക്കേറ്റത്. ഗെയ്ലിന്റെ ഒരു ഷോട്ട് തടയുമ്പോൾ ആയിരുന്നു പരിക്ക്. രണ്ടാം ടെസ്റ്റിന് റാഷിദ് ഖാൻ ഉണ്ടാകുമെന്നാണ് അഫ്ഗാൻ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. മാർച്ച് 10നാണ് രണ്ടാം ടെസ്റ്റ്. ഇതിനു പിറകെ മൂന്ന് ടി20 മത്സരങ്ങളും അഫ്ഗാനും സിംബാബ്‌വെയും കളിക്കുന്നുണ്ട്.

Advertisement