കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി, സസ്സെക്സില്‍ തുടരാന്‍ നിശ്ചയിച്ച് റഷീദ് ഖാന്‍

സസ്സെക്സില്‍ സീസണിലെ ബാക്കി മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനായി താന്‍ ഇംഗ്ലണ്ടില്‍ തുടരുമെന്ന് അറിയിച്ച് അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റഷീദ് ഖാന്‍. കൗണ്ടിയ്ക്കായി ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന 8 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കും താരം പങ്കെടുക്കുമെന്നാണ് സസ്സെക്സ് ഇന്നലെ അറിയിച്ചത്. ടി20യില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് റഷീദ് ഖാന്‍.

സസ്സെക്സിനായി ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്. ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് റഷീദ് ഖാന്‍ കരാര്‍ ഒപ്പിട്ടതെങ്കിലും താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ തന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കുവാന്‍ താരം തീരുമാനിച്ചത്.

താരത്തിന്റെ സേവനം ദൈര്‍ഘിപ്പിച്ച് കിട്ടുന്നതില്‍ മുഖ്യ കോച്ച് ജേസണ്‍ ഗില്ലെസ്പി ആഹ്ലാദം അറിയിച്ചിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ് ടേബിളില്‍ നാലാം സ്ഥാനത്താണ് സസ്സെക്സ് നിലവില്‍ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial