യൂണിസെഫ് അംബാസിഡര്‍ ആയി റഷീദ് ഖാന്‍

അഫ്ഗാനിസ്ഥാന്റെ യൂണിസെഫ് അംബാസിഡര്‍ ആയി അഫ്ഗാന്‍ ക്രിക്കറ്റ് താരം റഷീദ് ഖാനെ നിയമിച്ചു. പുതുതായി നിയമിക്കപ്പെട്ട റഷീദ് ഖാന്‍ തന്നെ ഇതിനായി നിയോഗിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു. തനിക്ക് അവസരം തന്ന യൂണിസെഫിനു നന്ദി അറിയിച്ച താരം മികച്ച ഭാവിയ്ക്കായി തനിക്ക് മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി.

കുട്ടികളിലെ പോഷകാഹാരാം, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ താന്‍ എന്നും ആഗ്രഹിച്ചിരിന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

Previous articleപി,എസ് ജിക്ക് രക്ഷ, നെയ്മറിനെയും എമ്പപ്പെയെയും സൈൻ ചെയ്തതിൽ നടപടിയില്ല
Next articleറിലഗേഷനും പ്രൊമോഷനും ഇല്ലാതെ കളിക്കണ്ട, ഫിഫയ്ക്ക് പരാതിയുമായി ക്ലബുകൾ