പി,എസ് ജിക്ക് രക്ഷ, നെയ്മറിനെയും എമ്പപ്പെയെയും സൈൻ ചെയ്തതിൽ നടപടിയില്ല

യുവേഫയുടെ ഫൈനാൻഷ്യൽ ഫെയർ പ്ലേ അന്വേഷണം മറികടന്ന് ഫ്രഞ്ച് ക്ലബായ പി എസ് ജി. 2017-18 സീസണിൽ പി എസ് ജി നടത്തി രണ്ട് വൻ ട്രാൻസ്ഫറുകൾ ആയിരുന്നു എമ്പപ്പെയും നെയ്മാറും. ഇരുവർക്കും വേണ്ടി റെക്കോർഡ് തുക തന്നെ പി എസ് ജി ചിലവഴിക്കുകയും ചെയ്തു. ഈ ട്രാൻസ്ഫറുകളിൽ യുവേഫ നടത്തിയിരുന്ന അന്വേഷണം അവസാനിപ്പിക്കാൻ ഇപ്പോൾ തീരുമാനമായി.

കഴിഞ്ഞ വർഷം ജൂണിൽ തന്നെ പി എസ് ജിയുടെ ട്രാൻസ്ഫറുകൾ നിയമവിധേയമാണെന്ന് വിധി വന്നിരുന്നു. പക്ഷെ അത് കഴിഞ്ഞ് കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് കോർട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട് പറയുകയുണ്ടായി. എന്നാൽ പുതിയൊരു അന്വേഷണത്തെ എതിർത്ത പി എസ് ജി ഇത് വാധിച്ച് ജയിക്കുകയായിരുന്നു. പുനരന്വേഷണം നടത്താൻ വിധി വന്നതിനു ശേസ്ഗം 10 ദിവസം സമയം മാത്രമെ നിയമം അനുവദിക്കുന്നുള്ളൂ എന്നും അത് കഴിഞ്ഞാണ് ഈ വിഷയത്തിൽ അന്വേഷണം നടന്നത് എന്നും പി എസ് ജി പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Previous articleകിരീടം നിലനിര്‍ത്തി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസി
Next articleയൂണിസെഫ് അംബാസിഡര്‍ ആയി റഷീദ് ഖാന്‍