നൈബിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, ഇനി റഷീദ് ക്യാപ്റ്റന്‍

അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി റഷീദ് ഖാനെ നിയമിച്ച് ബോര്‍ഡ്. ലോകകപ്പിന് തൊട്ട് മുമ്പ് അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ക്യാപ്റ്റന്‍സി ഗുല്‍ബാദിന്‍ നൈബിന് ഏകദിനത്തിലെ ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു. ടെസ്റ്റില്‍ റഹ്മത് ഷായ്ക്കും ടി20യില്‍ റഷീദ് ഖാനുമായിരുന്നു അന്ന് ക്യാപ്റ്റന്‍സി നല്‍കിയത്. എന്നാല്‍ ഇതിനു ശേഷം ടെസ്റ്റ് മത്സരങ്ങള്‍ ഒന്നിലും അഫ്ഗാനിസ്ഥാന്‍ കളിക്കാത്തതിനാല്‍ റഹ്മത് ഷായ്ക്ക് അഫ്ഗാനിസ്ഥാനെ നയിക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പിലെ മോശം പ്രകടനം കാരണം ഗുല്‍ബാദിന്‍ നൈബിന്റെ ക്യാപ്റ്റന്‍സി നഷ്ടമാകുകയായിരുന്നു. ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും അഫ്ഗാനിസ്ഥാന് വിജയിക്കാനായിരുന്നില്ല.

അഫ്ഗാനിസ്ഥാന്റെ ഉപ നായകനായി അസ്ഗര്‍ അഫ്ഗാനെ ടീം നിയമിച്ചിട്ടുണ്ട്. അസ്ഗറിന് കീഴില്‍ അഫഅഗാനിസ്ഥാന്‍ 31 ഏകദിനങ്ങളിലും 37 ടി20 മത്സരങ്ങളിലും വിജയിച്ചിരുന്നു. അന്ന് അഫ്ഗാനിസ്ഥാന്‍ നായകനെ മാറ്റിയത് ടീമിലെ തന്നെ പല താരങ്ങളും എതിര്‍ക്കുകയും ട്വിറ്ററില്‍ ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Comments are closed.