ലോകകപ്പില്‍ തന്നെ പിന്തുണച്ചത് ഓയിന്‍ മോര്‍ഗന്‍, തോളിന് പ്രശ്നമുണ്ടായിരുന്ന തനിക്ക് അങ്ങേയറ്റം പിന്തുണയാണ് ഇംഗ്ലണ്ട് നായന്‍ നല്‍കിയത്

താന്‍ ലോകകപ്പിനിടയില്‍ നൂറ് ശതമാനം ഫിറ്റല്ലായിരുന്നുവെങ്കിലും തന്നെ പിന്തുണച്ചത് ഓയിന്‍ മോര്‍ഗനാണെന്നും മത്സരങ്ങളില്‍ തുടരുവാന്‍ തനിക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കിയ ഇംഗ്ലണ്ട് നായകനെ നന്ദിയോടെയാണ് ഓര്‍ക്കുന്നതെന്നും പറഞ്ഞ് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ്.

തന്റെ തോളിന്റെ പരിക്ക് പൂര്‍ണ്ണമായും മാറിയിട്ടില്ലായിരുന്നു എന്നാല്‍ കളിക്കണമെന്നായിരുന്നു ആഗ്രഹം. ടീമിനെ സഹായിക്കുവാനുള്ള തന്റെ ആഗ്രഹത്തിന് ഓയിന്‍ മോര്‍ഗന്റെ പിന്തുണ ഏറെയായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇഞ്ചക്ഷനുകളുടെ ആശ്രയത്തോടെയാണ് താന്‍ ലോകകപ്പ് കളിച്ചതെങ്കിലും ഒരിക്കലും തന്റെ പോരാട്ട വീര്യത്തെ അത് അണച്ചില്ലെന്നും താരതമ്യേന മികച്ച ലോകകപ്പ് പ്രകടനം തനിക്ക് പുറത്തെടുക്കാനായെന്നും ആദില്‍ റഷീദ് പറഞ്ഞു.

Comments are closed.