രഞ്ജി ട്രോഫി സെമി ഫൈനലിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 407 റൺസ് ചേസ് ചെയ്തിറങ്ങിയ സൗരാഷ്ട്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടീം 30 ഓവറിൽ നിന്ന് 76 റൺസാണ് നേടിയിട്ടുള്ളത്.
27 റൺസ് വീതം നേടി ഷെൽഡൺ ജാക്സണും ഹാര്‍വിക് ദേശായിയുമാണ് സൗരാഷ്ട്രയ്ക്കായി ക്രീസിലുള്ളത്. സ്നെൽ പട്ടേൽ പൂജ്യം റൺസിന് പുറത്തായപ്പോള്‍ വിശ്വരാജ് ജഡേജ 22 റൺസ് നേടി പുറത്തായി.
ഇരുവരുടെയും വിക്കറ്റുകള്‍ വിദ്വത് കവേരപ്പയാണ് വീഴ്ത്തിയത്. കര്‍ണ്ണാടകയുടെ സ്കോറിന് 331 റൺസ് പിന്നിലാണ് സൗരാഷ്ട്ര ഇപ്പോള്‍.














