ഇന്ത്യൻ വനിതാ ലീഗ്, ഒഡീഷ പോലീസ് സെമി പ്രതീക്ഷ നിലനിർത്തി

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ ഒഡീഷ പോലീസിന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബിദേഷ് ഇലവനെയാണ് ഒഡീഷ പോലീസ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ഒഡീഷയ്ക്ക് വേണ്ടി ജബമണി സോരൻ ഹാട്രിക്ക് നേടി. 42, 54, 67 മിനുട്ടുകളിൽ ആയിരുന്നു ജബമണിയുടെ ഗോളുകൾ. ടികിന സമൽ ഇരട്ട ഗോളുകളും അരാറ്റി അനിമ ഒരു ഗോളും നേടി.

ഈ വിജയത്തോടെ ഒഡീഷ പോലീസിന് ആറു പോയന്റായി. 9 പോയന്റുമായി രണ്ടാമത് നിൽക്കുന്ന കെങ്ക്രെ എഫ് സിയെ മറികടന്ന സെമി ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണ് ഒഡീഷ എഫ് സി ഇപ്പോൾ.

Advertisement