തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്‌സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിൻ്റെ ബൗളർമാർ ശക്തമായ തുടക്കം നൽകി. നടത്തിയത്. 31 ഓവർ കഴിഞ്ഞപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ ഉത്തർപ്രദേശ് പതറുകയാണ്.

57 പന്തിൽ 2 ഫോറും 1 സിക്‌സും സഹിതം 23 റൺസെടുത്ത ക്യാപ്റ്റൻ ആര്യൻ ജുയാലിനെ ജലജ് സക്‌സേന പുറത്താക്കി. 58 പന്തിൽ 13 റൺസെടുത്ത മാധവ് കൗശിക് സക്‌സേനയുടെ ബൗളിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ കയ്യിൽ കുടുങ്ങി. പ്രിയം ഗാർഗ് ഒരു റണ്ണിന് ആസിഫ് കെ എമ്മിൻ്റെ പന്തിൽ ബാബ അപരാജിതിന് ക്യാച്ച് നൽകി പുറത്തായി. ബേസിൽ തമ്പി 1 റൺ എടുത്ത സമീർ റിസ്വിയെയും തോൽപ്പിച്ചു.
41 പന്തിൽ 23 റൺസുമായി നിതീഷ് റാണയും 23 പന്തിൽ നിന്ന് 19 റൺസെടുത്ത സിദ്ധാർത്ഥ് യാദവും ക്രീസിൽ നിൽക്കുന്നു.