സച്ചിന്‍ ദി ബെസ്റ്റ്!!! ശതകവുമായി കേരളത്തിന്റെ രക്ഷകനായി

Sports Correspondent

സച്ചിന്‍ ബേബിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ രഞ്ജി ട്രോഫിയുടെ ഒന്നാം ദിവസം കര്‍ണ്ണാടകത്തിനെതിരെ കേരളം പൊരുതി നിൽക്കുന്നു. തുടക്കത്തിൽ 6 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ കേരളം ഇപ്പോള്‍ 73 ഓവറിൽ 186/6 എന്ന നിലയിലാണ്.

104 റൺസുമായി സച്ചിന്‍ ബേബിയും 46 റൺസ് നേടിയ വത്സൽ ഗോവിന്ദും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. ഇരുവരും നാലാം വിക്കറ്റിൽ 120 റൺസ് നേടിയാണ് കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

അക്ഷയ് ചന്ദ്രനൊപ്പം(17) സച്ചിന്‍ ബേബി ആറാം വിക്കറ്റിൽ 46 റൺസ് നേടിയിരുന്നു. കര്‍ണ്ണാടക നിരയിൽ 4 വിക്കറ്റ് നേടിയ കൗശിക് ആണ് തിളങ്ങിയത്.