ശതകവുമായി രോഹന്‍ പ്രേം, കേരളം 247/5 എന്ന നിലയിൽ

Sports Correspondent

Updated on:

ഗോവയ്ക്കെതിരെ മികച്ച ശതകവുമായി രോഹന്‍ പ്രേം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ താരം പുറത്താകാതെ നേടിയ 112 റൺസിന്റെ ബലത്തിൽ കേരളം 247/5 എന്ന നിലയിലാണ്. 46 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് മറ്റൊരു പ്രധാന സ്കോറര്‍. രാഹുല്‍ 31 റൺസ് നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും 20 റൺസ് വീതം നേടി. ഗോവയ്ക്കായി ശുഭം ദേശായി രണ്ട് വിക്കറ്റ് നേടി.

മൂന്നാം വിക്കറ്റിൽ രോഹനും സച്ചിന്‍ ബേബിയും ചേര്‍ന്ന് 105 റൺസാണ് കൂട്ടിചേര്‍ത്തത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 96/2 എന്ന നിലയിലുള്ള കേരളത്തിന് സച്ചിന്‍ ബേബിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 179 റൺസായിരുന്നു. അധികം വൈകാതെ ഷൗൺ റോജറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.

പിന്നീട് അക്ഷയ് ചന്ദ്രനുമൊത്ത് രോഹന്‍ പ്രേം 49 റൺസ് കൂട്ടിചേര്‍ത്തു. 2 റൺസുമായി സിജോമോന്‍ ആണ് രോഹന്‍ പ്രേമിനൊപ്പം ക്രീസിലുള്ളത്.