ആറാം വിക്കറ്റിലെ കൂട്ടുകെട്ട് കേരളത്തിന് തലവേദനയാകുന്നു

Nidheeshmd

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഗുജറാത്തിന് എതിരായ മത്സരം ആദ്യ ദിവസം ചായക്ക് പിരിഞ്ഞു. ആദ്യം ബാറ്റുചെയ്യുന്ന ഗുജറാത്ത് ഇപ്പോൾ 195/5 എന്ന നിലയിലാണ് ഉള്ളത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം 33 റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കതാൻ ഡി പട്ടേലിനെയും ക്യാപ്റ്റൻ ബി എച് മേരയെയും പൂജ്യം എന്ന സ്കോറിൽ നിധീഷ് തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി.

25 റൺസ് എടുത്ത എസ് ഡി ചൗഹാനെ ഈദൻ ആപ്പിളും 3 റൺസ് എടുത്ത ജുനേജയെ ബേസിൽ തമ്പിയും പുറത്താക്കി. ലഞ്ചിന് ശേഷം നിധീഷ് 24 റൺസ് എടുത്ത ഉമാംഗിനെയും വീഴ്ത്തി. എന്നാൽ അതിനു ശേഷം ഗുജറാത്ത് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. 90-5 എന്ന നിലയിൽ നിന്നാണ് അവർ 195ന് 5 എന്ന നിലയിൽ എത്തി നിൽക്കുന്നത്. ആറാം വിക്കറ്റിൽ 80 റൺസുമായി ഹെറ്റും 56 റൺസുമായി കരൺ പട്ടേലുമാണ് പ്രതിരോധം തീർത്തിരിക്കുന്നത്. ഇന്നത്തെ ദിവസം അവസാനിക്കും മുമ്പ് ഈ കൂട്ടുകെട്ട് പിരിക്കുക ആകും കേരളത്തിന്റെ ലക്ഷ്യം.