സൗരാഷ്ട്രയ്ക്ക് കൂറ്റൻ സ്കോർ, രണ്ടാം ദിനവും ബംഗാളിന് രക്ഷയില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര കൂറ്റൻ സ്കോറിൽ. രണ്ടാം ദിനവും സൗരാഷ്ട്ര എറിഞ്ഞു വീഴ്ത്താൻ ബംഗാളിനായില്ല. ഇന്നത്തെ മത്സരം അവസാനിക്കുമ്പോ 8 വിക്കറ്റ് നഷ്ടത്തിൽ 384 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര ഉള്ളത്. ഇന്ന് 5 വിക്കറ്റ് 206 റൺസ് എന്ന നിലയിൽ മത്സരം പുനരാരംഭിച്ച സൗരാഷ്ട്ര ഇന്ന് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്.

348 റൺസ് വരെ ആ ആറു വിക്കറ്റ് കൂട്ടുകെട്ട് തുടർന്നു. ഇന്നലെ റിട്ടയർ ചെയ്ത പൂജാരയും വാസവദയും ബംഗാൾ ബൗളർമാരെ സമർത്ഥമായി നേരിട്ടു. വാസവദ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 287 പന്തിൽ 106 റൺസ് എടുത്താണ് വാസവദ പുറത്തായത്. വാസവദയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. 66 റൺസ് എടുത്താണ് പൂജാര പുറത്തായത്.

ഇപ്പോൾ 13 റൺസുമായി ജഡേജയും 13 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ ഉള്ളത്. ബംഗാളിനു വേണ്ടി ആകാശ് ദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഷഹബാസ് അഹമ്മദ്, മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.