രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് എതിര മധ്യപ്രദേശ് ശക്തമായ നിലയിൽ. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ആദ്യം ബാറ്റു ചെയ്യുന്ന മധ്യപ്രദേശ് 218/2 എന്ന നിലയിൽ ആണ്. യാഷ് ദൂബെ 105 റൺസുമായി മധ്യപ്രദേശ് ഇന്നിങ്സിന് കരുത്തായി നിൽക്കുന്നു. 75 റൺസുമായി രജത് പടിദാറും ക്രീസിൽ ഉണ്ട്.
മധ്യപ്രദേശ് ആണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത്. ഓപ്പണർ ഹിമാൻഷു 23 റൺസ് എടുത്ത് നിൽക്കെ ജലജ് സക്സേനയുടെ പന്തിൽ പുറത്തായി. 11 റൺസ് എടുത്ത ശുഭം ശർമ്മയെ സിജോമോൻ ജോസഫും പുറത്താക്കി.
കേരളത്തിനു മധ്യപ്രദേശിനും ഇപ്പോൾ ഒരേ പോയിന്റ് ആണുള്ളത്. ഈ മത്സരം വിജയിച്ചാൽ കേരളത്തിന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ആകും.
					













