മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിൽ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മികച്ച സ്കോർ ഉയർത്തി. അവർ രണ്ടാം ഇന്നിങ്സിൽ 418 എന്ന സ്കോർ ഉയർത്തി. ഇതോടെ മൊത്തത്തിൽ വിദർഭയ്ക്ക് മുന്നിൽ 538 എന്ന കൂറ്റൻ വിജയ ലക്ഷ്യം വെക്കാൻ മുംബൈക്ക് ആയി. ഇന്ന് മൂന്നാം ദിനം അവസാനിക്കുമ്പോൾ വിദർഭ 10/0 എന്ന നിലയിലാണ്. അവർക്ക് ഇനിയും 528 റൺസ് വേണം ജയിക്കാൻ.
ഒരു സമനിലയാക്കുക പോലും അവർക്ക് അസാധ്യമാകും എന്നാണ് ഇപ്പോൾ കണക്കാക്കാൻ കഴിയുന്നത്. ഇന്ന് മുഷീർ ഖാന്റെയും ശ്രേയസ് അയ്യറുടെയും ബലത്തിലാണ് മുംബൈ 418 എന്ന സ്കോറിൽ എത്തിയത്. മുഷീർ 136 റൺസ് എടുത്താണ് പുറത്തായത്. ശ്രേയസ് അയ്യർ 95 റൺസും എടുത്തു.
ഇവരെ കൂടാതെ 73 റൺസ് എടുത്ത രഹാനെ, 50 റൺസ് എടുത്ത ശാംസ് മുളാനി എന്നിവരും മുംബൈക്ക് ആയി തിളങ്ങി. വിദർഭയ്ക്ക് വേണ്ടി ഹാർഷ് ദൂബെ 5 വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂർ 3 വിക്കറ്റും വീഴ്ത്തി.