രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി സർഫറാസിന്റെ അനുജൻ മുഷീർ ഖാൻ

Newsroom

Updated on:

ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടി മുഷീർ ഖാൻ. ഇന്ത്യൻ ടീം താരം സർഫറാസ് ഖാന്റെ അനുജനാണ് മുഷീർ ഖാൻ. നേരത്തെ U19 ലോകകപ്പിൽ സെഞ്ച്വറികളുമായി മുഷീർ ഖാൻ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു‌. ഇന്ന് ബറോഡയ്ക്ക് എതിരെ മുംബൈ 384 റൺസിന് ഓളൗട്ട് ആയപ്പോൾ 203 റൺസുമായി മുഷീർ ഖാൻ പുറത്താകാതെ നിന്നു.

മുഷീർ ഖാൻ 24 02 24 18 06 29 914

357 പന്തിൽ നിന്ന് 203 റൺസ് ആണ് മുഷീർ ഖാൻ നേടിയത്. 18 ഫോർ താരം അടിച്ചു. യുവതാരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണിത്. ഇന്ന് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ബറോഡ 127-2 എന്ന നിലയിലാണ്. അവർ ഇപ്പോൾ മുംബൈക്ക് 257 റൺസ് പിറകിലാണ്.