രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കെതിരെ വിജയിക്കാൻ കേരളത്തിന് 327 റൺസ്. ഇന്ന് കളിയുടെ മൂന്നാം ദിവസം മുംബൈയെ 321 റണ്ണിന് രണ്ടാം ഇന്നിംഗ്സിൽ ഓളൗട്ട് ആക്കാൻ കേരളത്തിനായി. നാളെ ഒരു ദിവസമാണ് കേരളത്തിന് ബാക്കിയുള്ളത്. ആ ദിവസം കൊണ്ട് ചെയ്സ് ചെയ്തു കഴിഞ്ഞാൽ കേരളത്തിന് വിജയം സ്വന്തമാക്കാം.
ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയതുകൊണ്ട് കേരളത്തിന് ഈ മത്സരം സമനില ആയാൽ നിരാശ മാത്രമേ ഉണ്ടാവുകയുള്ളൂ. മുംബൈ രണ്ടാം ഇന്നിങ്സിക് ആദ്യ വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും പിന്നെ തുടർച്ചയായി ഇടവേളകളിൽ അവരുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഓപ്പണർമാരായ ജയ് ബിസ്തയും ബുപ്പൻ ലാൽവാനിയും അവർക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടി. ഈ രണ്ടു താരങ്ങൾ മാത്രമാണ് അവർക്കായി ഇന്ന് അർധ സെഞ്ച്വറി നേടിയത്.
ജയ് ബിസ്താ 73 റൺസ് എടുത്താണ് പുറത്തായത്. ബുപ്പൻ 88 റൺസും എടുത്തു. മുംബൈയുടെ ക്യാപ്റ്റൻ രഹാനെ 16 റൺസ് എടുത്ത് രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഇന്ത്യൻ താരം ദൂബെ ഒരു റൺസ് എടുത്തും പുറത്തായി. കേരളത്തിനായി ജലജ് സെക്സിന് നാല് വിക്കറ്റുമായി മികച്ച ബോളിംഗ് കാഴ്ചവച്ചു. ശ്രേയസ് ഗോപാലും കേരളത്തിലെ നാലു വിക്കറ്റ് വീഴ്ത്തി. നിധീഷാണ് ബാക്കി രണ്ടു വിക്കറ്റുകൾ പിഴുതത്. ആദ്യ ഇന്നിംഗ്സിലും ശ്രേയസ് ഗോപാൽ കേരളത്തിനായി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.