രഞ്ജി ട്രോഫി സെമി ഫൈനലിനുള്ള കർണാടക ടീമിൽ കെ.എൽ രാഹുലും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫി സെമി ഫൈനലിന് മുൻപ് കർണാടകക്ക് സന്തോഷ വാർത്ത. മികച്ച ഫോമിലുള്ള ഇന്ത്യൻ താരം കെ.എൽ രാഹുൽ സെമി ഫൈനലിൽ കർണാടകക്ക് വേണ്ടി കളിക്കും. കഴിഞ്ഞ 8 ഏകദിന മത്സരങ്ങളിൽ നിന്ന് 75 റൺസിന്റെ ആവറേജുമായാണ് കെ.എൽ രാഹുൽ രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാൻ ഇറങ്ങുന്നത്. സെമി ഫൈനലിൽ ബംഗാൾ ആണ് കർണാടകയുടെ എതിരാളികൾ.

നേരത്തെ ജമ്മു കാശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് കെ.എൽ രാഹുൽ വിട്ടുനിന്നിരുന്നു. ന്യൂസിലാൻഡിൽ നടന്ന ഏകദിന പരമ്പര കഴിഞ്ഞതിന് ശേഷം കെ.എൽ രാഹുലിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ക്വാർട്ടർ ഫൈനലിനുള്ള കർണാടക ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. ക്വാർട്ടറിൽ ജമ്മു കാശ്മീരിനെ 167 റൺസിന് തോൽപ്പിച്ചാണ് കർണാടക സെമി ഫൈനലിൽ എത്തിയത്.

Teamn: Karun Nair (C), R. Samarth, Devdutt Padikkal, Manish Pandey, K.L. Rahul, Sharath Srinivas, Shreyas Gopal, K. Gowtham, A. Mithun, K.V. Siddharth, Prasidh Krishna, J. Suchith, Prateek Jain, Ronit More, and B.R. Sharath.