രാജസ്ഥാനെതിരെ നാണംകെട്ട് കേരളം

Staff Reporter

രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാനെതിരെ നാണംകെട്ട് കേരളം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം രാജസ്ഥാനെതിരെ 90 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു. കേരള നിരയിൽ 18 റൺസ് എടുത്ത രോഹൻ പ്രേം ആണ് ടോപ് സ്‌കോറർ. കേരള നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. രാജസ്ഥാന് വേണ്ടി എസ്.കെ ശർമ്മ 5 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ ചായക്ക് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുത്തിട്ടുണ്ട്. 5 റൺസിന്റെ ലീഡാണ് നിലവിൽ രാജസ്ഥാന് ഉള്ളത്. കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ജലജ സക്‌സേനയാണ്.