മുൻ ഇന്ത്യൻ താരത്തിന്റെ ഓർമയിൽ കറുത്ത ബാൻഡ് ധരിച്ച് ഇന്ത്യൻ ടീം

Photo: Twitter/@BCCI

മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ ബാപ്പു നട്കർണിയുടെ ഓർമയിൽ ഓസ്ട്രേലിയക്കെതിരെ കടുത്ത ബാൻഡ് ധരിച്ച് ഇന്ത്യൻ ടീം. 86കാരനായ നട്കർണി കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു. തുടർന്നാണ് മുൻ താരത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ താരങ്ങൾ കറുത്ത ബാൻഡ് അണിഞ്ഞു കളിക്കാൻ ഇറങ്ങിയത്.

ഇന്ത്യക്ക് വേണ്ടി 41 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബാപ്പു നട്കർണി 88 വിക്കറ്റുകളും 1414 റൺസും നേടിയിട്ടുണ്ട്. മുംബൈക്ക് വേണ്ടി 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ബാപ്പു നട്കർണി കളിച്ചിട്ടുണ്ട്. 1955ലാണ് ബാപ്പു നട്കർണി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

Previous articleരാജസ്ഥാനെതിരെ നാണംകെട്ട് കേരളം
Next articleഇന്ത്യക്ക് വമ്പൻ തിരിച്ചടി, ശിഖർ ധവാന് പരിക്ക്