രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി വിഷ്ണു വിനോദ്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് കേരളം

Sports Correspondent

ഗുജറാത്തിനെ 210 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യമായ 268 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ കേരളം വെടിക്കെട്ട് താരം വിഷ്ണു വിനോദിനെ ഓപ്പണറാക്കി പരീക്ഷിക്കുകയായിരുന്നു. കേരളത്തിന്റെ ഈ സീസണിലെ സ്ഥിരം ഓപ്പണര്‍ രാഹുല്‍ പിയ്ക്ക് പകരം വിഷ്ണു വിനോദും ജലജ് സക്സേനയും കൂടി രണ്ടാം ദിവസം കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമില്ലാതെ 26 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

ഇതില്‍ 22 റണ്‍സും വിഷ്ണു വിനോദ് നേടിയപ്പോള്‍ ജലജ് സക്സേന 3 റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ 160/9 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ പത്താം വിക്കറ്റില്‍ 50 റണ്‍സും പുറത്താകാതെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ചിന്തന്‍ ഗജയുടെ ബാറ്റിംഗ് മികവാണ് രക്ഷയ്ക്കെത്തിയത്.

കേരളത്തിനായി ബേസില്‍ തമ്പി അഞ്ച് വിക്കറ്റും ജലജ് സക്സേന 3 വിക്കറ്റുമാണ് നേടിയത്. രണ്ട് ദിവസം അവശേഷിക്കെ കേരളം ജയത്തിനായി ഇനി 242 റണ്‍സ് കൂടിയാണ് നേടേണ്ടത്.