കേരളം നാളെ ഗുജറാത്തിനതിരെ, മത്സരം സൂറത്തില്‍

Sports Correspondent

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനായി കേരളം നാളെ ഇറങ്ങും. സൂറത്തില്‍ ഗുജറാത്തിനെതിരെയാണ് മത്സരം. തങ്ങളുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ക്ക് ശേഷം ആദ്യ എവേ മത്സരത്തിലാണ് കേരളം നാളെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ സമനില നേടിയ കേരളത്തിന് രണ്ടാം മത്സരത്തില്‍ ബംഗാളിനെതിരെ കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്.

ഗുജറാത്തിന് ശേഷം ജനുവരി 3ന് ആരംഭിയ്ക്കുന്ന അടുത്ത മത്സരത്തില്‍ ഹൈദ്രാബാദ് ആണഅ കേരളത്തിന്റെ എതിരാളി. ഹൈദ്രാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. പിന്നീട് രണ്ട് ഹോം മത്സരങ്ങള്‍ക്കായി കേരളം തിരികെ തിരുവനന്തപുരത്ത് എത്തും. ജനുവരി 11ന് പഞ്ചാബും ജനുവരി 19ന് രാജസ്ഥാനുമാണ് കേരളത്തിന്റെ പിന്നീടുള്ള എതിരാളികള്‍.

ശേഷിക്കുന്ന മത്സരങ്ങളില്‍ കേരളം ജനുവരി 27ന് ആന്ധ്രയെയും(വിശാഖപട്ടണം) ഫെബ്രുവരി 4ന് വിദര്‍ഭയെയും(നാഗ്പൂര്‍) നേരിടും.