ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ആനുകൂല്യത്തിൽ രാജസ്ഥാന്‍, ഓള്‍ഔട്ട് ആകാതെ കേരളത്തെ പിടിച്ച് നി‍‍ർത്തി സച്ചിന്‍ ബേബി

Sports Correspondent

കേരളവും രാജസ്ഥാനും തമ്മിലുള്ള രഞ്ജി മത്സരം സമനിലയിൽ അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ കേരളം 299/8 എന്ന നിലയിൽ ആയിരുന്നു. ജയത്തിനായി 395 റൺസായിരുന്നു കേരളം നേടേണ്ടിയിരുന്നത്. വിജയത്തിനായി അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ കേരളം മികച്ച റൺ റേറ്റിലാണ് സ്കോര്‍ ബോര്‍ഡ് നീക്കിയത്.

Sanjusamson

രാഹുല്‍ പൊന്നന്‍ 64 റൺസ് നേടിയപ്പോള്‍ സഞ്ജു സാംസൺ 69 റൺസ് നേടി പുറത്തായി. പുറത്താകാതെ 81 റൺസ് നേടി നിന്ന സച്ചിന്‍ ബേബി ആണ് കേരളം ഓള്‍ഔട്ട് ആകാതെ നിൽക്കുവാന്‍ സഹായിച്ചത്. സിജോമോന്‍ 28 റൺസ് നേടി ചെറുത്ത്നില്പ് നടത്തി.

രാജസ്ഥാന് വേണ്ടി മാനവ് സുഥാര്‍ 3 വിക്കറ്റും അനികേത് ചൗധരി 2 വിക്കറ്റും നേടി.