രഞ്ജി ട്രോഫി; കേരളം ആദ്യ ബാറ്റ് ചെയ്യും

ഇന്ന് ഹൈദരബാദിൽ വെച്ച് നടക്കുന്ന ഹൈദരബാബും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ആദ്യ ബാറ്റ് ചെയ്യും. മഴ കാരണം ഇതുവരെ മത്സരം ആരംഭിച്ചിട്ടില്ല. എങ്കിലും ടോസ് നടത്തി. ടോസ് നേടിയ കേരളം ആദ്യ നാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മത്സരം ഉടൻ തന്നെ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

രഞ്ജി ഈ സീസണിൽ ഫോം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന രണ്ട് ടീമുകളാണ് ഹൈദരബാദും കേരളവും. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടുൻ ഇരു ടീമുകൾക്കും ഒരു വിജയം പോലും നേടാൻ ആയിട്ടില്ല. കേരളം രണ്ട് സമനിലകളും ഒരു തോൽവിയുമായി 3 പോയന്റുമായി നിൽക്കുകയാണ് ഇപ്പോൾ. ഹൈദരാബാദ് ആണെങ്കിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ്. ഇന്ന് സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ ഭാഗമായതിനാലാണ് സഞ്ജുവിന് കളിക്കാൻ ആവാത്തത്. സഞ്ജുവിന്റെ അഭാവത്തിൽ വിഷ്ണു വിനോദാണ് കേരളത്തിന്റെ വിക്കറ്റ് കീപ്പെയ്യുന്നത്.

Hyderabad (Playing XI): Tanmay Agarwal(c), Akshath Reddy, Himalay Agarwal, Kolla Sumanth(w), Jaweed Ali, Telukupalli Ravi Teja, Mehdi Hassan, Jamalpur Mallikarjun, Mohammed Siraj, Saaketh Sairam, Ravi Kiran

Kerala (Playing XI): Ponnam Rahul, Jalaj Saxena, Salman Nizar, Sachin Baby(c), Robin Uthappa, Vishnu Vinod(w), Rohan Prem, Akshay Chandran, Basil Thampi, KM Asif, Sandeep Warrier

Previous article“പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തെ ലിവർപൂൾ “
Next articleതന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മലിംഗയല്ലെന്ന് ബുംറ