“പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തെ ലിവർപൂൾ “

Photo: Twitter/@LFC

ഇപ്പോൾ ക്ലോപ്പിന്റെ കീഴിൽ കളിക്കുന്ന ലിവർപൂൾ ടീം പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമിൽ ഒന്നാണെന്ന് മുൻ ലിവർപൂൾ താരം മൈക്കിൾ ഓവൻ. ഏറ്റവും മികച്ചതെന്ന് പറയുന്നില്ല എങ്കിൽ ഏറ്റവും മികച്ച ടീമുകൾക്ക് ഒപ്പം തന്നെ ഈ ലിവർപൂൾ ടീം വരുമെന്നും ഓവൻ പറഞ്ഞു. ഇന്നലെ ഒരീമിയർ ലീഗിൽ ഷെഫീൽഡിനെതിരെ ജയിച്ചതോടെ ലീഗിൽ 13 പോയന്റിന്റെ ലീഡിൽ ഒന്നാമത് നിൽക്കുകയാണ് ലിവർപൂൾ.

അവസാന ഒരു വർഷത്തിൽ ലീഗിൽ ഒരു പരാജയം വരെ ലിവർപൂൾ അറിഞ്ഞിട്ടില്ല. ഈ ലിവർപൂൾ ടീമിന് ഒരു മികച്ച ഫുട്ബോൾ ടീമിന് വേണ്ട എല്ലാം സ്വന്തമായി ഉണ്ട് എന്ന് ഓവൻ പറഞ്ഞു. ഇനി പ്രീമിയർ ലീഗ് കിരീടം ഉയർത്തിയാൽ മാത്രം മതി. ഒന്നിൽ കൂടുതൽ തവണ ഈ ടീം പ്രീമിയർ ലീഗ് കിരീടം നേടും എന്നും ഓവൻ പറഞ്ഞു.

Previous articleറോറി ബാൺസിനും പരിക്ക്, ഇംഗ്ലണ്ട് പ്രതിസന്ധിയിൽ
Next articleരഞ്ജി ട്രോഫി; കേരളം ആദ്യ ബാറ്റ് ചെയ്യും