ജാര്‍ഖണ്ഡിനെതിരെ 135 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 60/1 എന്ന നിലയിൽ. രോഹന് കുന്നുമ്മലിനെ തുടക്കത്തിലെ നഷ്ടമായ ശേഷം രോഹന് പ്രേം – ഷൗൺ റോജര്‍ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്.
രോഹന് പ്രേം 25 റൺസും ഷൗൺ റോജര്‍ 28 റൺസുമാണ് നേടിയിട്ടുള്ളത്. മത്സരത്തിൽ 195 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 475 റൺസിൽ അവസാനിച്ചപ്പോള്‍ ജാര്‍ഖണ്ഡ് 340 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 316/4 എന്ന നിലയിൽ നിന്നാണ് ജാര്‍ഖണ്ഡ് 340 റൺസിന് ഓള്‍ഔട്ട് ആയത്.