കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം, നേടിയത് 96 റൺസ്

Sports Correspondent

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് 96 റൺസ്. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം ഈ സ്കോര്‍ നേടിയിരിക്കുന്നത്. 34 റൺസുമായി രോഹന്‍ പ്രേമും 4 റൺസ് നേടിയ സച്ചിന്‍ ബേബിയും ആണ് കേരളത്തിനായി ക്രീസിലുള്ളത്.

രാഹുല്‍ പൊന്നന്‍(31), രോഹന്‍ കുന്നുമ്മൽ(20) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 25 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹന്‍ പ്രേമും രാഹുലും ചേര്‍ന്ന് 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും രാഹുലിനെ പുറത്താക്കി ഗോവ കൂട്ടുകെട്ട് തകര്‍ത്തു.